നെടുങ്കണ്ടം: തൂക്കുപാലത്ത് അനധികൃതമായി മദ്യവില്‍പ്പന നടത്തിയിരുന്ന മുറിയില്‍ നിന്നും 5ലിറ്റര്‍ വിദേശമദ്യം പിടികൂടി. പോലീസിനെ കണ്ട് മദ്യ വില്‍പ്പനക്കാരനായ അനില്‍ ഓടി രക്ഷപെട്ടു. തൂക്കുപാലത്ത് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ മുറി വാടകയ്ക്ക് എടുത്ത് ചില്ലറായി കുപ്പിക്ക് 150, 200 രൂപ നിരക്കില്‍ മദ്യ വില്‍പ്പന നടത്തി വരികയായിരുന്നു. അവധി ദിവസങ്ങളില്‍ ആയിരുന്നു കൂടുതല്‍ വില്‍പ്പന നടന്നിരുന്നത്. ഇവിടെ നിന്നും 1500 ഓളം ഒഴിഞ്ഞ കുപ്പികള്‍ കണ്ടെണ്ടടുത്തുണ്ട്. മദ്യവില്പ്പനക്കാരനെതിരെ പോലീസ് കേസെടുത്തു. ഇയാളെ അന്വേഷിച്ച് വരികയാണെന്നും പ്രതിക്കെതിരെ നിരവധി പരാതികളുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: