തൊടുപുഴ: കോലാനിക്ക് സമീപം പാറക്കടവില്‍ തോട്ടിലേക്ക് സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം തളളി. കഴിഞ്ഞ രാത്രിയാണ് സംഭവം. രണ്ട് ലക്ഷംവീട് കോളനി അടക്കം നിരവധി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയിലാണ് മാലിന്യം തള്ളിയിരിക്കുന്നത്.
അസഹ്യ ദുര്‍ഗന്ധം വമിച്ചതൊടെയാണ് നാട്ടുകാര്‍ മാലിന്യം തള്ളിയ വിവരം അറിയുന്നത്. ജനവാസം കുറഞ്ഞ ഇവിടെ വഴിവിളക്കുകള്‍ ഇല്ലാത്തത് മുതലെടുത്താണ് മാലിന്യം തള്ളിയത്. സമീപത്തെവിടെ നിന്നെങ്കിലും നീക്കിയ മാലിന്യം ഇവിടെ തള്ളുകയായിരുന്നു
എന്നാണ് പ്രാഥമിക വിവരം. പോലീസും നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 29,30,31 വാര്‍ഡുകളുടെ സംഗമ സ്ഥലമാണ് പാറക്കടവ്. സമീപത്തായി രണ്ട് കുടിവെള്ള പദ്ധതികളും ഉണ്ട്.
സമീപത്തായുള്ള ഹരിജന്‍ കോളനിയിലേക്കും ഇവിടെ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ജനദ്രോഹപരമായ കുറ്റകൃത്യം ചെയ്തവരെ എത്രയും വേഗം നിയമത്തിന് മുമ്പില്‍ കൊണ്ട
ുവരാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: