വാഹനങ്ങള്‍ തടഞ്ഞിട്ടു കുടിവെള്ളം പോലും ലഭിക്കാതെ തീര്‍ത്ഥാടകര്‍

Tuesday 29 November 2016 9:25 pm IST

ശബരിമല : സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നവരുടെ തിരക്കേറുമ്പോള്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിയില്‍ തടയുന്നതോടെ വനമേഖലയില്‍ പെട്ടുപോകുന്ന അയ്യപ്പന്മാര്‍ കുടിവെള്ളവും ഭക്ഷണവും കിട്ടാതെ വലയുന്നു. സന്നിധാനത്ത് തിരക്കേറിയതോടെ തിങ്കളാഴ്ച രാത്രി മുതലാണ് വിവിധ ഇടങ്ങളില്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടത്. പത്തനംതിട്ട, വടശ്ശേരിക്കര, നാറാണംതോട്, പെരുനാട്, തുടങ്ങിയ ഇടങ്ങളില്‍ രാത്രി ഏറെ സമയം തീര്‍ത്ഥാടക വാഹനങ്ങള്‍ പോലീസ് തടഞ്ഞു ഇതേത്തുടര്‍ന്ന് അട്ടത്തോട് അടക്കമുള്ള വനമേഖലയില്‍ കുടുങ്ങിയ തീര്‍ത്ഥാടകരാണ് കുടിവെള്ളംപോലും ലഭിക്കാതെ വലഞ്ഞത്. തിരക്കേറിയതോടെ കുമളി , കണമല, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലും തീര്‍ത്ഥാടകരെ തടയുന്നുണ്ട്. ഇത്തരത്തില്‍ വനമേഖലയില്‍ രാത്രിയില്‍ കുടുങ്ങിപ്പോകുന്ന തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളെത്തിക്കാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. സന്നിധാനത്തിന് ദര്‍ശനത്തിനായുള്ള ക്യൂ ശബരീപീഠം പിന്നിടുമ്പോഴാണ് പോലീസ് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.