ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥനെന്ന പേരില്‍ തട്ടിപ്പ് :ഒരാള്‍ പിടിയില്‍
Tuesday 29 November 2016 9:28 pm IST
പുതുക്കാട് : ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥനെന്ന പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി ഏലൂര്‍ റോഡില്‍ ശ്രീ ദര്ശന് വീട്ടില്‍ പ്രസാദ് (65) ആണ് പിടിയിലായത്. പറപ്പൂക്കരയിലെ ബേക്കറി സാധനങ്ങള്‍ തയ്യാറാക്കുന്ന യൂണിറ്റില്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥനെന്ന വ്യാജേന പണപ്പിരിവ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വേറെ പല സ്ഥലങ്ങളിലും സമാനരീതിയിലുള്ള തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. എസ്ഐ വി. സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂരിലും സമാനമായ തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.