തീരദേശ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം വൈകുന്നു

Tuesday 29 November 2016 9:31 pm IST

സ്വന്തം ലേഖകന്‍ ഗുരുവായൂര്‍: ചാവക്കാട് മുനക്കകടവ് അഴിമുഖത്ത് പണികഴിപ്പിച്ച പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം വൈകുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഇങ്ങനെയൊരു പോലീസ് സ്റ്റേഷനെക്കുറിച്ച് പഠനം നടത്തി ആവശ്യകത മനസ്സിലാക്കി സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. ഇന്നിപ്പോള്‍ എല്ലാ പണികളും പൂര്‍ത്തിയായിട്ടും ഉപയോഗിക്കുവാന്‍ വൈകുന്നത് കാരണം കെട്ടിടത്തിന്റെ പലഭാഗത്തും കേട്പാടുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. മേഖലയില്‍ ക്രമസമാധനത്തിന് പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെയുളളവ അത്യാവശ്യമാണ് കാരണം മയക്ക് മരുന്ന് മാഫിയയുടെ വിഹാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടം. കൂടാതെ മറ്റ് ക്രമസമാധന പ്രശനങ്ങളും നിത്യസംഭവമാണ് ഇതെല്ലാം പരിശോധിച്ച് തന്നെയാണ് ഇത് പ്രവര്‍ത്തിക മാക്കിയത്. കെട്ടിടത്തിന്റെ പണി കഴിഞ്ഞിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നീക്കവുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൂടാതെ കെട്ടിടം അഴിമുഖത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചതിനാല്‍ അധികം താമസിയാതെ ഇത് തകര്‍ന്ന് വീഴുമെന്നുളളതാണ് മറ്റൊരു കാര്യം. പോലീസ് സ്റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയാല്‍ മേഖലയില്‍ ജനജീവിതം സുഖമമായി തീരുമെന്ന് ഗുരുവായൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടും, കടപ്പുറം പഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ എം.കെ. ഷണ്‍മുഖന്‍ പറഞ്ഞു. തീരദേശ മേഖലയില്‍ നിരവധി ദുരൂഹമരണങ്ങള്‍ ഉണ്ടായിട്ടുണ്ട് ഇതിന്റെയെന്നും സത്യാവസ്ഥ പുറത്ത് വന്നിട്ടില്ല. ഇത്തരത്തിലുളള കാര്യങ്ങള്‍ ഉളളത് കൊണ്ട് തന്നെ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.