തൊഴില്‍ നിഷേധത്തിനെതിരെ സമരം ചെയ്തവരെ അറസ്റ്റ് ചെയ്ത് നീക്കി

Tuesday 29 November 2016 9:35 pm IST

കാഞ്ഞാണി: മണലൂര്‍ ഗ്രാമപഞ്ചായത്തിന്റെ തൊഴില്‍ ്‌നിഷേധത്തില്‍ മനംനൊന്ത് ആത്മഹത്യക്കൊരുങ്ങി പഞ്ചായത്ത് യോഗ ഹാളിലെത്തിയ തൊഴിലാളി കുടുംബങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവ് വിളക്കുകള്‍ കത്തിക്കുകയും മറ്റു കരാറുപണികളും നടത്തുന്ന പ്രശാന്തിന്റെ തൊഴിലാളികളായ പനങ്ങത്ത് അനൂപ്, പെരുമ്പടി അരവിന്ദന്‍ എന്നീ തൊഴിലാളികളുടെ കുടുംബത്തെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഈ വര്‍ഷവും കരാര്‍ ജോലികള്‍ ഇവര്‍ക്ക് തന്നെയാണ് ലഭിച്ചത്. എന്നാല്‍ ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകരായ ഇരുവരേയും ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സദാനന്ദന്‍, മുന്‍ പ്രസിഡണ്ട് വിനോദന്‍ എന്നിവരുടെ ആവശ്യം. ഇക്കാര്യം കരാറുകാരന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഉണ്ടായിരുന്നുവത്രെ. ക്വട്ടേഷന്‍ ലഭിക്കുന്ന കരാറുകാരന് പണിയെടുപ്പിക്കേണ്ടവരെ തീരുമാനിക്കുവാനുള്ള അവകാശമുണ്ടെന്നിരിക്കെയാണ് ഈ ഭീഷണി. മറ്റുജോലിയൊന്നുമില്ലാത്ത തങ്ങള്‍ക്ക് ആത്മഹത്യമാത്രമാണ് ഏക പോംവഴിയെന്നു പറഞ്ഞാണ് ഇവര്‍ കുടുംബസമേതം യോഗഹാളില്‍ എത്തിയത്. തുടര്‍ന്ന് ഹാളില്‍ അതിക്രമിച്ചുകയറി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് സിഐ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ബിജെപി-ബിഡിജെഎസ് നേതാക്കളായ ശിവരാമന്‍, പി.സി.സുധീര്‍ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.