ബാങ്കോക്ക്: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി20 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ. സ്കോര്‍: പാക്കിസ്ഥാന് – 97/7 (20), ഇന്ത്യ – 98/5 (19.2).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് ഇന്ത്യന്‍ ബൗളിങ്ങിനെ ചെറുക്കാനായില്ല. നൈന്‍ അബിദി (37 നോട്ടൗട്ട്) ടോപ് സ്കോറര്‍. അയെഷ സഫര്‍ (28), ഇറാം ജവേദ് (10) എന്നിവരും രണ്ടക്കം കണ്ടു. ഏകത ബിഷ്ട് മൂന്നും, അനുജ പാട്ടീല്‍, ഹര്‍മന്‍പ്രീത് കൗര്‍ രണ്ടു വീതവും വിക്കറ്റെടുത്തു.
ഓപ്പണര്‍ മിതാലി രാജിന്റെയും (36), നായിക ഹര്‍മന്‍പ്രീത് കൗറിന്റെയും (26 നോട്ടൗട്ട്) പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്. ഓപ്പണര്‍ സ്മൃതി മന്ധാനയും (14) രണ്ടക്കം കണ്ടു. സാദിയ യൂസഫ്, നിദ ധര് രണ്ടു വീതം വിക്കറ്റെടുത്തു. സന മിറിന് ഒരു വിക്കറ്റ്. ഓള്‍റൗണ്ട് പ്രകടനം നടത്തിയ ഹര്‍മന്‍പ്രീത് കൗറാണ് കളിയിലെ താരം. ജയത്തോടെ ഇന്ത്യക്ക് രണ്ട് പോയിന്റ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: