നോട്ട് പരിഷ്‌കരണം; മന്ത്രി തോമസ് ഐസക്കിന് ഭ്രാന്തു പിടിച്ചു: എം.ടി. രമേശ്

Wednesday 30 November 2016 2:49 pm IST

കൊച്ചി: നോട്ട് പരിഷ്‌ക്കരണം ശരിയാണെന്ന് പറഞ്ഞ ഇടതു സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിന് ഭ്രാന്താണെന്നു പറയാനുള്ള ചങ്കുറ്റം തോമസ് ഐസക്കിന് ഉണ്ടോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. അങ്ങനെ പറയാന്‍ ധൈര്യം കാണിച്ചാല്‍ മന്ത്രി സ്ഥാനം നഷ്ടമാവുമെന്ന് ഐസക്കിന് അറിയാം. നോട്ട് പരിഷ്‌കരണ തീരുമാനത്തില്‍ ഭ്രാന്തു പിടിച്ചത് മന്ത്രി തോമസ് ഐസക്കിനാണെന്നും അന്ന് മുതല്‍ ഇന്ന് വരെയുള്ള ഐസക്കിന്റെ ജല്‍പനങ്ങള്‍ അതിനു തെളിവാണെന്നും എം.ടി.രമേശ് പറഞ്ഞു. ബിജെപി ജില്ലാ ജനകീയ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പരിഷ്‌ക്കരണം കൊണ്ട് സാധാരണക്കാര്‍ക്ക് വേവലാതിയില്ല. കള്ളപ്പണക്കാര്‍ക്കും കൊള്ളക്കാര്‍ക്കുമാണ് വേവലാതി. നവംബര്‍ 8 നു ശേഷം രാജ്യത്തെ 14,000 കോടിയില്‍ 10,000 കോടിയില്‍ പരം രൂപ ബാങ്കില്‍ എത്തി കഴിഞ്ഞു. ഇത് ബിജെപി സര്‍ക്കാര്‍ എടുത്ത തീരുമാനം ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. മധു ,അഡ്വ.കെ.എസ്. ഷൈജു, വൈസ് പ്രസിഡന്റ് ടി.പി. മുരളീധരന്‍,വി.എന്‍.വിജയന്‍, ട്രഷറര്‍ കെ.എസ്. സുരേഷ് , തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് എസ് .സജി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.