കണ്ണൂര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരേക്കറിന് 10,000 രൂപവീതം സമാശ്വാസധനസഹായം നല്‍കണമെന്ന് ഉളിക്കല്‍ വ്യാപാരഭവനില്‍ ചേര്‍ന്ന മലയോര കര്‍ഷകസംഗമം സര്‍ക്കാറിനോടാവശ്യപ്പെട്ടു. എസ്ജെഡി സംസ്ഥാന പ്രസിഡണ്ട് വി.വി.രാജേന്ദ്രന് കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്തു. എസ്ജെഡി ജില്ലാ പ്രസിഡണ്ട് പുതിയാണ്ടി വിജയന് അധ്യക്ഷത വഹിച്ചു. എസ്ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.സതീഷ് ചന്ദ്രന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഉഷ മടപ്പുര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കളത്തിങ്കല്‍ സുരേഷ് കുമാര്‍, മോഹനന് കുഞ്ഞിമംഗലം, ടോമി സെബാസ്റ്റ്യന്‍, വി.എന്‍.മുരളീധരന്, രാജന് കൂടാളി, ബാലഗംഗാധര തിലകന്, വി.കല്യാണി, ഇന്ദിര, സ്റ്റെല്ല തോമസ്, ദേവസ്യ പരീക്കളം, രമേശന് ചാലാട് എന്നിവര്‍ സംസാരിച്ചു. മേരി ജോസ് സ്വാഗതവും പ്രേമ ബാലഗംഗാധരന്‍ നന്ദിയും പറഞ്ഞു. എസ്ജെഡി ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളായി ദേവസ്യ പരീക്കളം-പ്രസിഡണ്ട്, രോഹിണി, കെ.അന്നമ്മ-വൈസ് പ്രസിഡണ്ടുമാര്‍, സ്റ്റെല്ല തോമസ്-സെക്രട്ടറി, മോളി പനയ്ക്കല്‍-ജോയന്റ് സെക്രട്ടറി, സുലൈഖ-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: