കണ്ണൂര്‍: ഉത്തരകേരള കവിതാ സാഹിത്യവേദി മഹാകവി വയലാര്‍ അനുസ്മരണവും സ്മാരക പുരസ്കാര സമര്‍പ്പണവും നടത്തി. സോമന് മാഹി അധ്യക്ഷത വഹിച്ചു. വി.കെ.ഭാസ്കരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കവിയൂര്‍ രാഘവന്, ഡോ.വിജയന് ചാലോട്, പി.കെ.രവീന്ദ്രന്, എം.എന്‍.നമ്പ്യാര്‍, പി.എം.ശാന്തകുമാരി, സി.വി.രഞ്ചിത്ത് എന്നിവര്‍ സംസാരിച്ചു. പുരസ്കാര സമര്‍പ്പണം സി.വി.രഞ്ചിത്ത് നിര്‍വ്വഹിച്ചു. വയലാര്‍ സ്മാരക പുരസ്കാരം ഇല്ലിക്കെട്ട് നമ്പൂതിരിയും ഹോരാചാര്യ സ്മാരക പുരസ്കാരം പി.അച്ചുതന് നമ്പ്യാരും സ്വീകരിച്ചു. രമാബാലന് സ്വാഗതവും സൗമി മട്ടന്നൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: