കണ്ണൂര്‍: ഡിസംബര്‍ 4 വരെ നടക്കുന്ന കേരളോത്സവം ഗെയിംസ് മത്സരങ്ങള്‍ സെന്‍ട്രല്‍ ജയില്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് ടി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് പി.വി.മോഹനന് അധ്യക്ഷത വഹിച്ചു. അത്ലറ്റിക്സ് മത്സരം ചിറക്കല്‍ മന്ന സ്റ്റേഡിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന് ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.സോമന് അധ്യക്ഷത വഹിച്ചു. കലാമത്സരങ്ങള്‍ ഡിസംബര്‍ 4 ന് അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ രാവിലെ 10 മണിക്ക് കെ.എം.ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാജിര്‍, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.നാരായണന്, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പ്രസന്ന തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: