കണ്ണൂര്‍: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ശതാബ്ദി ആഘോഷ സമാപനത്തിന്റെ ഭാഗമായുള്ള അഷ്ടബന്ധകലശവും സഹസ്രകലശവും തുടങ്ങി. രാകേഷ് തന്ത്രിയുടെ കാര്‍മ്മികത്വത്തിലാണ് കലശം നടക്കുന്നത്. തങ്കപ്പന് തന്ത്രി, രാജന് ശാന്തി, ശ്രീ ഭക്തിസംവര്‍ദ്ധിനിയോഗം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണന്, സെക്രട്ടറി കെ.പി. പവിത്രന് തുടങ്ങിയവരും നൂറുകണക്കിന് ഭക്തജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. കലശത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ ഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, സുദര്‍ശനഹോമം, പ്രോക്തഹോമം, പ്രായശ്ചിത്തഹോമം, ശാന്തിഹോമം, അത്ഭുതസിദ്ധിഹോമം തുടങ്ങിയവയും നടക്കും. ഡിസംബര്‍ നാലിന് കലശം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: