കണ്ണൂര്‍: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം 7 മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.െൈശലജ നിര്‍വ്വഹിക്കും. മന്ത്രി കടന്നപ്പളളി രാമചന്ദ്രന് അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ദിനാചരണ സന്ദേശം നല്‍കും. ഇ.പി.ലത അവാര്‍ഡ് വിതരണം നടത്തും. പി.കെ.ശ്രീമതി പഠന സഹായ വിതരണം നടത്തും. നഗരത്തിലെ വിവിധ വേദികളില്‍ കലാപരിപാടികള്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡിഎംഒ ഡോ.നാരായണ്‍ നായ്ക്ക്, ഡോ.എ.ടി.മനോജ്, ജി.സുനില്‍കുമാര്‍, ഡോ.സതീഷ്, കെ.എന്‍.അജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: