കാഞ്ഞിരോട്: പുറവൂര് ലക്ഷ്മിനരസിംഹസ്വാമി ക്ഷേത്രത്തില്‍ കൊടിയേറ്റ മഹോത്സവം നാളെ മുതല്‍ 5 വരെ നടക്കും. തന്ത്രി കാട്ടുമാടം ഇളയിടത്ത് മഠത്തില്‍ ഈശാനന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. നാളെ രാവിലെ 6 മണിക്ക് മഹാഗണപതിഹോമം, 8 ന് സമൂഹപ്രാര്‍ത്ഥന, 4 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര, എട്ടരക്ക് ഭക്തിഗാനസുധ, രണ്ടാം ദിവസം 10 മണിക്ക് ശ്രീഭൂതബലി, 11.30 ന് കെ.വി.മനോജ് ചേലേരിയുടെ പ്രഭാഷണം, 5 മണിക്ക് വിളക്കുപൂജ, 7 മണിക്ക് കൊടിയേറ്റം, 8 ന് തിരുനൃത്തം, മൂന്നാം ദിവസമായ 3 ന് നവകം, 11.30 ന് മുരളീധരന് പട്ടാന്നൂരിന്റെ പ്രഭാഷണം, 5 ന് കാഴ്ചശീവേലി, ആറരക്ക് തിരുനൃത്തം, ഏഴരക്ക് തിരുവാതിര, എട്ടിന് സര്‍പ്പബലി പൂജ, ഒമ്പതിന് കളരിപ്പയറ്റ് പ്രദര്‍ശനം, നാലാം ദിവസമായ 4 ന് രാവിലെ ഏഴരക്ക് കലശപൂജ, 11.30 ന് കഥാപ്രസംഗം, 7 ന് തിരുനൃത്തം, ഏഴരക്ക് ഭക്തിസേവ, തായമ്പക, എട്ടരക്ക് ദശാവതാരനടനം, സമാപന ദിവസമായ 5ന് രാവിലെ എട്ടിന് ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്, ഒമ്പതിന് കലശാഭിഷേകം, 11 ന് പ്രഭാഷണം എന്നിവ നടക്കും. എല്ലാ ദിവസവും ഒരു മണിക്ക് പ്രസാദസദ്യ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: