കണ്ണൂര്‍: സംസ്ഥാനത്ത് മലേറിയ രോഗബാധിതരുടെ ഏണ്ണത്തില്‍ കണ്ണൂര്‍ രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിയവരിലും ജോലി ആവശ്യങ്ങള്‍ക്കും മറ്റും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവര്ക്കുമാണ് കൂടുതലായും മലേറിയ രോഗം പിടിപെടുന്നത്. നാട്ടുകാരായ ആര്‍ക്കും ഇതുവരെ കണ്ണൂരില്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 30 വരെ മലയേറിയുമായി ബന്ധപ്പെട്ട 143 കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതില്‍ 57 കുടിയേറ്റക്കാരും 86 പേര് മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ നിവാസികളുമാണ് കൂടുതല്‍പേരും. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം വളപട്ടണത്ത് മധ്യപ്രദേശ് സ്വദേശി മലേറിയ പിടിപെട്ട് മരണപ്പെടുകയുണ്ടായി. മാലിന്യ പ്രശ്നമമാണ് മലേറിയ പടര്‍ന്നു പിടിക്കാന്‍ കാരണമെന്നും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും പ്ലാസ്റ്റിക് നിരോധനത്തിനും ആരോഗ്യവകുപ്പ് മുന്‍ കയ്യെടുത്തു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: