കണ്ണപുരം: കണ്ണപുരം മൊട്ടമ്മലില്‍ ബിജെപി പ്രവര്‍ത്തകന്റെ കടക്ക് നേരെ ആക്രമണം. മൊട്ടമ്മലിലെ ബിജെപി പ്രവര്ത്തകന് പി.വി.സുമേഷിന്റെ പച്ചക്കറി കടയാണ് ഇന്നലെ പുലര്‍ച്ചെ ഒരു സംഘം അടിച്ചുതകര്‍ത്തത്. കടയില്‍ ഉണ്ടായിരുന്ന ഫര്‍ണിച്ചര്‍ മുഴുവനും നശിപ്പിച്ചു. ബോര്‍ഡ് വലിച്ചു കീറിയ നിലയിലാണ്. ഇത് മൂന്നാം തവണയാണ് സുമേഷിന്റെ കട തകര്‍ക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് വേളയില്‍ രണ്ടു തവണ കട ആക്രമിച്ച് നശിപ്പിച്ചു. കണ്ണപുരം പതിമൂന്നാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നു സുമേഷ്. കണ്ണപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിപിഎം, ഡിവൈഎഫ്ഐ സംഘമാണ് കട തകര്‍ത്തതെന്ന് ബിജെപി ആരോപിച്ചു. ബിജെപി നേതാക്കളായ വിജയന് മാങ്ങാട്, ബിജു തുത്തി, പള്ളിക്കര പ്രസാദ്, മധു തെക്കുമ്പാട്, മണിയന്‍പാറ ബാലകൃഷ്ണന് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് സിപിഎം അക്രമത്തിന് കോപ്പുകൂട്ടുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. ഇതു തുടര്‍ന്നാല്‍ കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: