ഇരിട്ടി: ഹര്‍ത്താല്‍ ദിനത്തില്‍ പോലീസുകാരനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 4 സിപിഎം പ്രവര്‍ത്തകരെ ഉളിക്കല്‍ എസ്ഐ ശിവന് ചോടത്തും സംഘവും അറസ്റ്റു ചെയ്തു. കോളിത്തട്ട് ചാത്തന്‍കുളം സി.കെ. മഹേഷ് (26), കോളിത്തട്ട് തുരിത്തിക്കാട്ടില് സിജോ (28), അറബിക്കുളം കാച്ചപ്പള്ളി അനൂപ് ജേക്കബ് (29), കോളിത്തട്ട് പൈനാടകം മനോജ് (29) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുള്ള ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തി വരുന്നു. പിടികൂടിയ സംഘത്തിലെ ഒരാള്‍ക്ക് കോടതിയില്‍ നിന്നും വന്ന സമന്‍സ് കൈമാറാന്‍ എത്തിയ ഉളിക്കല്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മൈക്കിളിനെയാണ് സിപിഎം സംഘം തടഞ്ഞുവെച്ചു മര്‍ദ്ദിച്ചത്. സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസ് എത്തിയാണ് മൈക്കിളിനെ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: