കോളേജ് ദിനാഘോഷം

Wednesday 30 November 2016 12:35 am IST

കണ്ണൂര്‍: കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സിലെ കോളേജ് ദിനാഘോഷം ഫെസ്റ്റ് ആര്‍ട്ട് 2016 മസ്‌കോട്ട് പാരഡൈസ് ഓഡിറ്റോറിയത്തില്‍ നടന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.എം.കെ.അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം രസ്‌ന പവിത്രന്‍ മുഖ്യാതിഥിയായിരുന്നു. കോളേജ് ചെയര്‍മാന്‍ സി.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി എന്‍.പി.സി.രഞ്ചിത്ത്, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വിജയമ്മ നായര്‍, ജനറല്‍ കണ്‍വീനര്‍ കെ.അജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ വിജയന്‍ മാച്ചേരി, വൈസ് പ്രിന്‍സിപ്പാള്‍ പി.എസ്.അനന്തനാരായണന്‍ എന്നിവര്‍ സംസാരിച്ചു. സമീന ഉസ്മാന്‍ സ്വാഗതവും വി.സി.ഷുഹാന നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.