ന്യൂദല്‍ഹി: പണം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അക്കൗണ്ടില്‍ 29 മുതല്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ ഇനി പരിധിയില്ല. ശമ്പളത്തുക ബാങ്കുകളില്‍ നിന്നും ആവശ്യമെങ്കില്‍ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ ഇതുവഴി സാധിക്കും.
എന്നാല്‍ പഴയ നോട്ടുകള്‍ നിക്ഷേപിച്ച് പിന്‍വലിക്കുന്നതിന് 24,000 രൂപ എന്ന പരിധി തുടരും. പണം പിന്‍വലിക്കുമ്പോള്‍ രണ്ടായിരം, അഞ്ഞൂറു രൂപ നോട്ടുകള്‍ വീതം നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു.
നവംബര്‍ 9 മുതല്‍ 27 വരെ ബാങ്കുകളിലെത്തിയത് 8,44, 982 ലക്ഷം കോടി രൂപയാണ്. 33,948 കോടി രൂപ ബാങ്കുകളില്‍നിന്ന് പിന്‍വലിച്ചതായും റിസര്‍വ് ബാങ്ക് അറിയിച്ചു. രണ്ടേകാല്‍ കോടി ജനങ്ങള്‍ അക്കൗണ്ടുകള്‍ വഴി പണം പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: