ന്യൂദൽഹി: കനത്ത മൂടൽ മഞ്ഞ് രാജ്യ തലസ്ഥാനത്തെ ജീവിതം ദുസ്സഹരമാക്കുന്നു. കഴിഞ്ഞ ദിവസം മുതൽ ദൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മൂടൽ മഞ്ഞാണ് പ്രത്യക്ഷപ്പെട്ടത്. ഇതിനെ തുടർന്ന് ദൽഹിയിലെ റോഡ്, വ്യോമ, റെയിൽ ഗതാഗതങ്ങൾ തടസ്സപ്പെട്ടു.
നിരവധി അന്താരാഷ്ട്ര, ആഭ്യന്തര വ്യോമ സർവ്വീസുകൾ റദ്ദ് ചെയ്തിട്ടുണ്ട്. 40ഓളം ട്രെയിനുകൾ വളരെ വൈകിയാണ് സർവ്വീസുകൾ നടത്തുന്നത്. ദീർഘ ദൂര യാത്ര ചെയ്യുന്നവരെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. സമീപ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും തണുപ്പ് കാലം ശക്തമായിത്തന്നെ തുടങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: