കോഴിക്കോട്: പഴശ്ശി ഫൗണ്ടേഷനും നെഹ്റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന വീരപഴശ്ശി അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് മൂന്നിന് ഗോവ ഗവര്‍ണര്‍ മൃദുലാ സിന്‍ഹ ഉദ്ഘാടനം ചെയ്യും. ടാഗോര്‍ സെന്റിനറി ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന് മുഖ്യപ്രഭാഷണം നടത്തും. ഡോ. എം.ജിഎസ് നാരായണന്, പി. വത്സല, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, കെ. സുരേന്ദ്രന്, എം. അനില്‍കൂമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് പേരാമ്പ്ര മാതാ തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന വീര പഴശ്ശി നൃത്ത-സംഗീതാവിഷ്കാരവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: