കോഴിക്കോട്: കോഴിക്കോട് സിറ്റി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. ഡിസംബര്‍ മൂന്നുവരെ നീണ്ടു നില്ക്കുന്ന കലോത്സവത്തിന് സെന്റ് ജോസഫ് ബോയ്സ് എച്ച്എസ്എസ്, സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍, ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്കൂള്‍, സെന്റ് ആന്റണീസ് യു.പി. സ്കൂള്‍, സെന്റ് ആഞ്ചലാസ് എ.യു.പി. സ്കൂള്‍, ബിഇഎം എച്ച്.എസ്, ഗുജറാത്തി വിദ്യാലയം എന്നീ സ്കൂളുകള്‍ വേദിയാകും. 123 വിദ്യാലയങ്ങളില്‍ നിന്നും 4000 വിദ്യാര്‍ത്ഥികള്‍ 95 ഇനങ്ങളിലായി മത്സരിക്കും. രചനാ മത്സരങ്ങളും മറ്റ് സ്റ്റേജിതര ഇനങ്ങളും ഇന്നലെ നടന്നു. മേളയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് 11 മണിക്ക് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ എഇഒ കെ.എസ.് കുസുമം, കെ.ടി. ദേവസ്യ, ജോസഫ് ജോര്‍ജ്, അഡ്വ. പി. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: