രാഷ്ട്രീയപ്രതിയോഗികളെ ഉന്മൂലനം ചെയ്യാന്‍ സിപിഎം ശ്രമിക്കുന്നു: അഡ്വ. പ്രകാശ് ബാബു

Wednesday 30 November 2016 11:06 am IST

ചെറുവണ്ണൂരില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു സംസാരിക്കുന്നു

ഫറോക്ക്: പ്രത്യയ ശാസ്ത്രപരമായി തകര്‍ച്ച നേരിടുന്ന സിപിഎം രാഷ്ട്രീയ പ്രതിയോഗികളെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. ബിജെപി ചെറുവണ്ണൂര്‍ ഏരിയാ കമ്മിറ്റി ചെറുവണ്ണൂര്‍ അങ്ങാടിയില്‍ സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരെ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമാധാനത്തിനായി ഒന്നിക്കുമ്പോള്‍ അത് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ചെറുവണ്ണൂര്‍ ഏരിയ പ്രസിഡന്റ് പി.സി. അനന്തറാം അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യ വേദി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രവീന്ദ്രന്‍, കെ.പി. വേലായുധന്‍, എം. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഒ.പി. കരുണാകരന്‍ സ്വാഗതവും ഇ. വിശ്വന്‍ നന്ദിയും പറഞ്ഞു.
വടകര: വടകര കോട്ടപ്പറമ്പില്‍ നടന്ന ബിജെപി പൊതുയോഗത്തില്‍ സംസ്ഥാന സമിതി അംഗം അഡ്വ: വി.പി ശ്രീപത്മനാഭന്‍ മുഖ്യ പ്രഭാഷണം നടത്തി. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം വി.അഭിലാഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ.എം.രാജേഷ് കുമാര്‍. അടിയേരി രവീന്ദ്രന്‍, സി.പിചന്ദ്രന്‍, ശ്യാം എന്നിവര്‍ സംസാരിച്ചു
കോഴിക്കോട്: സിപിഎം അക്രമത്തിനെതിരെ ബിജെപി വെള്ളയില്‍ ഏരിയാ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ വെള്ളയില്‍ പൊതുയോഗം നടന്നു. ബിഎംഎസ് ജില്ലാ സെക്രട്ടറി പി. പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി വെള്ളയില്‍ ഏരിയാ പ്രസിഡന്റ് രത്‌നസിംഗ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗം ജയപ്രകാശ് കായണ്ണ മുഖ്യഭാഷണം നടത്തി. നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ഷൈബു, യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ ടി. നിവേദ്, ടി. മണി, ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.