ന്യൂദൽഹി: പ്രശസ്ത ബോജ്പുരി ഗായകനും എംപിയുമായ മനോജ് തിവാരിയെ ബിജെപിയുടെ ദൽഹി യൂണിറ്റിന്റെ അധ്യക്ഷനായി നിയമിച്ചു. നിലവിലുള്ള അധ്യക്ഷൻ സതീഷ് ഉപാധ്യായെ പെടുന്നനെ മാറ്റിയാണ് അദ്ദേഹത്തെ പാർട്ടിയുടെ അധ്യക്ഷനായി നിയമിച്ചത്. വടക്ക് കിഴക്കൻ ദൽഹിൽ നിന്നുമുള്ള ബിജെപിയുടെ എംപിയാണ് അദ്ദേഹം.
പൂർവാഞ്ചൽ, ബീഹാർ വാസികളിൽ ഏറെ സ്വാധീനമുള്ള കലാകാരനും രാഷ്ട്രീയ നേതാവുമാണ് 45കാരനായ മനോജ് തിവാരി. ഇതിനു പുറമെ ബീഹാർ ഘടകത്തിന്റെ അധ്യക്ഷനായി ഉജർപുർ മണ്ഡലത്തിൽ നിന്നുമുള്ള നിത്യാനന്ദ റായിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: