സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പ് തന്ത്രം പാളി: വി.കെ.സജീവന്‍

Wednesday 30 November 2016 11:53 am IST

മലപ്പുറം: 500, 1000 പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎം തന്ത്രം പാളിപോയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍. ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രനന്മക്കായി ചെയ്ത കാര്യത്തെ എതിര്‍ത്തതിലൂടെ സിപിഎം രാജ്യത്തിന് എതിരാണെന്ന് ഒരിക്കല്‍കൂടി വ്യക്തമായി കഴിഞ്ഞു. സഹകരണ ബാങ്കുകളിലെ പണം നഷ്ടപ്പെടുമെന്ന ഭീതിപരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കള്ളപ്പണമെന്ന മഹാവിപത്തിനെ തൂത്തെറിയാനുള്ള ധീരമായ നടപടിയാണ് നരേന്ദ്രമോദി സ്വീകരിച്ചത്. രാജ്യത്തിന്റെയും പാവപ്പെട്ടവന്റെയും നന്മയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും അത് സഹിക്കാന്‍ തയ്യാറാകണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. എന്നാല്‍ അതൊന്നും മുഖവിലക്കെടുക്കാതെ വളരെ തരംതാണ പ്രതികരണങ്ങളാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തിയത്. രാജ്യത്ത് നടന്ന എല്ലാ മരണങ്ങളും അപകടങ്ങളും മോദിയുടെ തലയില്‍ കെട്ടിവെച്ചു. പക്ഷേ അമിതാവേശം മൂലം സിപിഎമ്മിന്റെ തനിനിറം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തു. എന്തുതന്നെയായാലും കള്ളപ്പണത്തിനെതിരായ പോരാട്ടം ബിജെപി തുടരുക തന്നെ ചെയ്യും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍, ദേശീയ കൗണ്‍സിലംഗം കെ.ജനചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ്, ഗീതാ മാധവന്‍, എം.പ്രേമന്‍, അഡ്വ.സി.മുഹമ്മദ് അഷറഫ്, ഷീബ ഉണ്ണികൃഷ്ണന്‍, അഡ്വ.എന്‍.ശ്രീപ്രകാശ്, ദീപ പുഴക്കല്‍, എം.രാജീവ്, വനജ രവീന്ദ്രന്‍, അജി തോമസ്, ബി.രതീഷ്, രഞ്ജിത്ത് ഏബ്രഹാം തോമസ്, ശിതു കൃഷ്ണന്‍, എ.സേതുമാധവന്‍, സുനില്‍ബോസ്, വിദ്യാധരന്‍, ചക്കൂത്ത് രവീന്ദ്രന്‍, കെ.പി.പ്രദീപ്കുമാര്‍, കല്ലിങ്ങല്‍ ഉണ്ണി, വി.വി.രാജേന്ദ്രന്‍, എ.സുബ്രഹ്മണ്യന്‍, കോതേരി അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.