തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി ആഘോഷത്തില്‍ ബാര്‍ കോഴപ്പണം ഉപയോഗിച്ച് സമൂഹ വിവാഹം നടത്തിയെന്ന കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസില്‍ തെളിവില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
ബാര്‍ കോഴയിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് കേരള കോണ്‍ഗ്രസ് (എം) കോട്ടയത്ത് സമൂഹ വിവാഹം നടത്തിയതെന്ന പരാതിയില്‍ വിജിലന്‍സ് കോടതി ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിന് ശേഷമാണ് മാണിക്കെതിരേ തെളിവൊന്നും ഇല്ലെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വിജിലന്‍സ് റിപ്പോര്‍ട്ട് സംബന്ധിച്ച് ഹര്ജിക്കാരന് എന്തെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ഡിസംബര്‍ നാലിന് കോടതിയെ അറിക്കാമെന്നും വിജിലന്‍സ് കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: