ബറേലി: വാട്സ് ആപ്പ് ഗ്രൂപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മോശമായ പ്രചരണം നടത്തിയതിന് പഞ്ചായത്ത് ഉദ്യോഗസ്ഥനടക്കം രണ്ടുപേര്‍ക്കെതിരെ നടപടി. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തീരാജ് വകുപ്പ് ഉദ്യോഗസ്ഥന് ഹിഫാസത്തുള്ള ഖാനെ സസ്പെന്‍ഡ് ചെയ്തു. സമാനമായ മറ്റൊരു സംഭവത്തില്‍, ഹരിഓം സിങ് എന്ന കോളേജ് മാനേജര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
മോദിയെ മോശമായി ചിത്രീകരിക്കുന്ന ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തെന്ന കുറ്റത്തിനാണ് ഇരുവർക്കുമെതിരെയുള്ള നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഹിഫാസത്തുള്ള ഖാന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സസ്പെൻഡ് ചെയ്തതെന്ന് വകുപ്പിലെ ഉന്നതോദ്യോഗസ്ഥന് വ്യക്തമാക്കി.
മോദിയുടെ മോശം ചിത്രങ്ങള്‍ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചതിനാണ് ഹരിഓം സിങിനെതിരെയും കേസെടുത്തത്. ബിജെപി ജില്ലാ ഭാരവാഹിയുടെ പരാതി പ്രകാരമാണ് ഇയാള്‍ക്കെതിരെ ഫരീദ്പുര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: