സൈനിക ക്യാമ്പുകളിലെ ഭീകരാക്രമണം പാക്കിസ്ഥാന്റെ പുതിയ തന്ത്രം

Wednesday 30 November 2016 3:37 pm IST

ന്യൂദല്‍ഹി: കശ്മീരില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായാണ് സൈനിക ക്യാമ്പുകളില്‍ ഭീകരര്‍ തുടരെ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതെന്നാണ് റിപ്പോര്‍ട്ട്. സൈനികരുടെ ശ്രദ്ധ മുഴുന്‍ ക്യാമ്പുകളില്‍ മാത്രമായി മാറ്റുന്നതിനാണ് സൈനിക ക്യാമ്പുകളില്‍ ഭീകരര്‍ തുടര്‍ച്ചയായി ആക്രമണം നടത്തി വരുന്നത്. കശ്മീര്‍ താഴ്‌വരയെ സംരക്ഷിക്കുക എന്ന സൈനിക ദൗത്യത്തില്‍ വിള്ളല്‍ വരുത്തുകയാണ് ഇതിലൂടെ ഭീകരര്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. കശ്മീരിലുടനീളം സൈന്യം ശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് തകര്‍ക്കുന്നതിനാണ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ ഭീകരര്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം കശ്മീരിലെ നഗ്രോതയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഉദ്യോഗസ്ഥരുള്‍പ്പടെ ഏഴ് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.