ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണം

Wednesday 30 November 2016 8:37 pm IST

ആലപ്പുഴ: യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച ആലപ്പുഴ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം നാലിന് ജില്ലാ റാലിയും അനുസ്മരണസമ്മേളനവും നടത്തും. ആലപ്പുഴ ടൗണ്‍ഹാളിനു സമീപത്തുനിന്ന് തുടങ്ങുന്ന റാലി ആലുക്കാസ് ജങ്ഷനു സമീപം സമാപിക്കും. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പദ്മനാഭന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.