ആലപ്പുഴ: ആലപ്പുഴ ഉപജില്ലാ കലോത്സവത്തിന് ആര്യാട് ഗവണ്മെന്റ് വിഎച്ച്എസ്എസില്‍ തുടക്കമായി. സ്കൂള്‍ എച്ച്എം മേരിമ്മ തോമസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന സാംസ്ക്കാരിക ജാഥ നടന്നു. നഗരസഭ ചെയര്മാന് തോമസ് ജോസഫ് ഫ്ളാഗ്ഓഫ് ചെയ്തു. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിര്ബന്ധിതമാക്കിയിരിക്കുന്നതിന്റെ ഭാഗമായി കലോത്സവ വേദിയില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്. ചില്ല് ഗ്ലാസുകളും സ്റ്റീല്‍ ഗ്ലാസുകളും പേപ്പര്‍ തോരണങ്ങളുമാണ് ഉപയോഗിക്കുന്നത്. അതിഥികള്‍ക്ക് പൂവും പുസ്തകവുമാണ് സമ്മാനമായി നല്‍കുന്നത്. ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഏഴ് വേദികളില്‍ 313 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഡിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് സമാപന സമ്മേളനം മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: