എയ്ഡ്‌സ് ദിനാചരണം : ഉദ്ഘാടനം ഇന്ന്

Wednesday 30 November 2016 8:50 pm IST

കണ്ണൂര്‍: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.െൈശലജ നിര്‍വ്വഹിക്കും. മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ദിനാചരണ സന്ദേശം നല്‍കും. ഇ.പി.ലത അവാര്‍ഡ് വിതരണം നടത്തും. പി.കെ.ശ്രീമതി പഠന സഹായ വിതരണം നടത്തും. നഗരത്തിലെ വിവിധ വേദികളില്‍ കലാപരിപാടികള്‍ നടക്കും. ഡിഎംഒ ഡോ.നാരായണ്‍ നായിക് സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.