ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം ഇന്ന്: യുവമോര്‍ച്ച റാലി തലശ്ശേരിയില്‍

Wednesday 30 November 2016 9:23 pm IST

തലശ്ശേരി: പതിനേഴ് വര്‍ഷം മുമ്പ് സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ കെ. ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനാചരണം യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തലശ്ശേരിയില്‍ നടക്കും. രാവിലെ എ ട്ടിന് പാനൂര്‍ മാക്കൂല്‍ പീടികയിലുള്ള കെ. ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തില്‍ സാംഘിക്ക് നടക്കും. ഉച്ചക്ക് മൂന്നിന് തലശ്ശേരി ചിറക്കര ഹൈസ്‌കൂള്‍ പരിസരത്തു നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് 'ഭീകരവാദത്തിനും മാര്‍ക്‌സിസ്റ്റ് അക്രമത്തിനുമെതിരെ ഉണരൂ കേരളമേ' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുസമ്മേളനം നടക്കും. യുവമോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷന്‍ അനുരാഗ് സിങ് ഠാക്കൂര്‍ എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. പി. അരുണ്‍ അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, കണ്ണൂര്‍ ജില്ലയില്‍ വീരമൃത്യു വരിച്ച ബലിദാനികളുടെ പ്രത്യകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷപ്പാര്‍ച്ചന നടത്തി പൊതുസമ്മേളനം ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.