കോട്ടയം: മക്കളുടെ സ്കൂള്ഡയറിയടക്കം ഇനി രക്ഷിതാക്കളുടെ വിരല്‍തുമ്പില്‍. സ്കൂള്‍ അധികൃതര്‍കൂടി കനിഞ്ഞാല്‍ മൊബൈല്‍ ഫോണില്‍ ലൈവായി പിടിഎ മീറ്റിങും മറ്റ് കാര്യങ്ങളും കാണാനും കഴിയും. സ്കൂള്‍ അധികൃതര്‍ക്ക് പരാതിയോ നിര്‍ദ്ദേശങ്ങളോ നല്‍കാനും ഇതിലൂടെ രക്ഷിതാക്കള്‍ക്ക് കഴിയും. ‘മൈ സ്കൂള്‍ ലൈവ്’ എന്ന ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. കോട്ടയം ബയോസ്പേസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് പുത്തന്‍ ആപ്പിന് രൂപം നല്‍കിയിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സെബിന് പി. കുര്യന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ആപ്പ് ലഭിക്കുക. സ്കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
ക്ലാസില്‍ ഹാജര്‍ രേഖപ്പെടുത്തുമ്പോള്‍ തത്സമയം തന്നെ വിവരം രക്ഷിതാവിന്റെ ഫോണില്‍ ലഭിക്കും. വിദ്യാര്‍ത്ഥിക്ക് അവധിക്ക് അപേക്ഷ നല്‍കാനും ഇതില്‍ സംവിധാനമുണ്ട്. സ്കൂള്‍ അധ്യയന വര്‍ഷത്തെ കലണ്ടറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂള്പ്രിന്സിപ്പലിന്റേയും അധ്യാപകരുടെയും ബസ് ഡ്രൈവറിന്റെയും നമ്പരും ലഭിക്കും. സ്കൂള്‍ ബസ്സുകളില്‍ ജിപിഎസ് സംവിധാനമുണ്ടെങ്കില്‍ ബസ്സിന്റെ ഗതിവിഗതികളും അറിയാനാകും. സെബിന് പി.കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: