കോഴിക്കോട്: ജനം ചാനല്‍ വാര്‍ത്താസംഘത്തെ സിഐടിയു സംഘം ആക്രമിച്ചു. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വൃത്തിഹീനമായ മത്സ്യവിപണന കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം. റിപ്പോര്‍ട്ടര്‍ ഐസണ്‍ ജോസിനെയും ക്യാമറാമാന് ഉണ്ണിവാരിയറെയുമാണ് ആക്രമിച്ചത്. ഷൂട്ടുചെയ്ത ദൃശ്യങ്ങള്‍ ബലമായി പിടിച്ചുവാങ്ങി നശിപ്പിക്കുകയും, ക്യാമറ വലിച്ചെറിയുകയും ചെയ്തു. ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: