ശബരിമല: ഭീതിപരത്തുന്ന വാര്‍ത്തകള്‍ തീര്‍ത്ഥാടകരില്‍ ഉണ്ടാക്കിയ ആശങ്കമൂലം ഇന്നലെ ശബരിമലയില്‍ തിരക്ക് കുറഞ്ഞു. ചൊവ്വാഴ്ച മാധ്യമങ്ങളും പോലീസും ചേര്‍ന്ന് നടത്തിയ നാടകങ്ങളാണ് ഭക്തരെ ആശങ്കയിലാക്കിയത്. വനംവകുപ്പിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്ക് വഴിയൊരുക്കാന്‍ പോലീസ് തീര്‍ത്ഥാടകരെ പമ്പയില്‍ തടഞ്ഞിരുന്നു. തടഞ്ഞത് സന്നിധാനത്ത് തിരക്കേറിയതിനാലാണെന്ന് മാധ്യമങ്ങളും പ്രചരിപ്പിച്ചു. മരക്കൂട്ടം വരെ നിര നീണ്ടാല്‍ മാത്രമേ സാധാരണ പമ്പയില്‍ ഭക്തരെ തടയാറുള്ളു. എന്നാല്‍ ചൊവ്വാഴ്ച യൂടേണിന് അപ്പുറം നിര നീണ്ടിരുന്നില്ല. വാര്‍ത്തകള്‍ പരന്നതോടെ ഈ തീര്‍ത്ഥാടനകാലത്ത് ഏറ്റവും തിരക്ക് കുറഞ്ഞ ദിനമായിരുന്നു ഇന്നലെ. ഭക്തരുടെ ഒഴുക്ക് നന്നേ കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: