ഇരിട്ടി: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വികേന്ദ്രീകൃത ആസൂത്രണ പദ്ധതിയുടെ ഭാഗമായി ആദിവാസി ഗര്‍ഭിണികള്‍ക്ക് നല്കുന്ന വൈദ്യ പരിശോധനയുടേയും പോഷകാഹാര പദ്ധതിയുടെയും ഉദ്ഘാടനം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.പി.ജയബാലന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായിക് പദ്ധതി വിശദീകരണം നടത്തി. പോഷകാഹാരക്കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗ്ഗീസ് നിര്‍വഹിച്ചു. ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി. അശോകന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ, നഗരസഭാ കൗണ്‍സിലര്‍മാരായ പി.രഘു, പി.വി.പ്രേമവല്ലി, റുബീന റഫീക്ക്, ഇന്ദുമതി, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജാക്വിലിന് ഷൈനി ഫെര്‍ണാണ്ടസ്, ഡോ.കെ.വി.ലതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് ടി.ടി.റംല സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി.രവീന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: