ഹിസ്റ്ററി അസോസിയേഷന്‍ ഉദ്ഘാടനവും പഴശ്ശിരാജ അനുസ്മരണവും

Wednesday 30 November 2016 10:13 pm IST

ഇരിട്ടി: പ്രഗതി വിദ്യാനികേതന്‍ ഹിസ്റ്ററി അസോസിയേഷന്റെയും പഴശ്ശി രാജയുടെ ഇരുന്നൂറ്റി പതിനൊന്നാമത് വീരാഹുതി ദിനാചരണത്തിന്റെയും ഉദ്ഘാടനം പ്രഗതി ഓഡിറ്റോറിയത്തില്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജ് ഹിസ്റ്ററി വിഭാഗം റിട്ട. പ്രൊഫസര്‍ കെ. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രഗതി പ്രിന്‍സിപ്പാള്‍ വത്സന്‍ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. ആകാശവാണി അവതാരകനും ചരിത്രകാരനുമായ കൃഷ്ണകുമാര്‍ പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തി. പ്രശ്‌നോത്തരി മത്സരത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം പഴശ്ശികോവിലകത്തെ ശൈലജ തമ്പുരാന്‍ നിര്‍വഹിച്ചു. അതിഥികള്‍ക്കുള്ള കോളേജിന്റെ ഉപഹാരസമര്‍പ്പണം വത്സന്‍ തില്ലങ്കേരി നിര്‍വഹിച്ചു. ബാലപുരസ്‌കാര ജേതാവ് ശ്രീഹരി രാംദാസ് വേദിയില്‍ മിനുട്ടുകള്‍ കൊണ്ട് പഴശ്ശിയുടെ ചിത്രം വരച്ചു തീര്‍ത്തപ്പോള്‍ അത് വേദിയിലും കണ്ടിരുന്ന വിദ്യാര്‍ഥികളിലും വിസ്മയം ജനിപ്പിച്ചു. പ്രഗതി മലയാളവിഭാഗം അദ്ധ്യാപകന്‍ പയ്യാവൂര്‍ മാധവന്‍, ഇക്കണോമിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ജിബിന്‍, സാംസ്‌കാരിക വേദി പ്രസിഡന്റ് കെ.ആദര്‍ശ് എന്നിവര്‍ പ്രസംഗിച്ചു. മേഘ കാരായി സ്വാഗതവും ഹിസ്റ്ററി അസോസിയേഷന്‍ കണ്‍വീനര്‍ അന്‍ജിത്ത് നന്ദിയും പറഞ്ഞു. ഹിസ്റ്ററി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു ദിവസത്തെ ചരിത്ര പ്രദര്‍ശനവും ഇതോടനുബന്ധിച്ച് കോളേജില്‍ നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.