കല്‍പ്പറ്റ: കൃഷ്ണഗിരിയിലെ രഞ്ജി ട്രോഫി മത്സരത്തിന് രണ്ടാം ദിനം അവസാനം. ഗ്രൂപ്പ് ബിയില്‍ രണ്ട് ദിവസം ശേഷിക്കെ ഒഡീഷ ഇന്നിങ്സിനും 118 റണ്‍സിനും മഹാരാഷ്ട്രയെ തകര്‍ത്തു. സ്കോര്‍: ഒഡീഷ – 319, മഹാരാഷ്ട്ര – 94, 107.
സൂര്യകാന്ത് പ്രധാന്റെ നേതൃത്വത്തില്‍ ഒഡീഷ ബൗളര്‍മാര്‍ രണ്ടാ ദിനം കൈയടക്കി. ആദ്യ ഇന്നിങ്സില്‍ നാലും രണ്ടാമത്തേതില്‍ മൂന്നും വിക്കറ്റെടുത്തു സുര്യകാന്ത്. ബസന്ത് മൊഹന്തി ആദ്യത്തേതില്‍ മൂന്നും രണ്ടാമത്തേതില്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍, ദീപക് ബെഹ്റ ആദ്യത്തേതില്‍ മൂന്നും രണ്ടാമത്തേതില്‍ ഒന്നും വിക്കറ്റെടുത്തു. നാലു വിക്കറ്റുമായി ബിപ്ലവ് സാമന്ത്റേ രണ്ടാമിന്നിങ്സില്‍ മുന്നില്‍. ഒഡീഷ ബൗളര്‍മാര്‍ വഴങ്ങിയ 19 റണ്‍സാണ് ആദ്യ ഇന്നിങ്സില്‍ മഹാരാഷ്ട്രയുടെ ടോപ് സ്കോറര്‍. അനുപം സങ്ക്ളേച്ച 18 റണ്‍സെടുത്തു. രണ്ടാമത്തേതില്‍ വിശാന്ത് മോറെ (29) ടോപ് സ്കോറര്‍. സങ്ക്ളേച്ച 22 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: