കൊച്ചി: തിരുവനന്തപുരത്തെ ഗുണ്ടയെ സന്ദര്‍ശിച്ച കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും ഫസല്‍ വധക്കേസ് പ്രതിയുമായ കാരായി രാജന്റെ ജാമ്യം റദ്ദാക്കിയേക്കും.
എറണാകുളം ജില്ല വിടാന്‍ സിബിഐ കോടതിയുടെ പ്രത്യേകാനുമതി വേണ്ടിയിരിക്കെയാണ്, അതില്ലാതെ രാജന് ജില്ല വിട്ടത്. ജില്ല വിടാന്‍ മാത്രമല്ല, ചടങ്ങുകളില്‍ പങ്കെടുക്കാനും അനുമതി വേണ്ടിയിരുന്നു. ഇതൊന്നുമില്ലാതെയാണ്, തലസ്ഥാന സിപിഎം ഗുണ്ട ഗജന്‍ മനോജിനെ 23 ന് രാത്രി ഏഴരയോടെ, രാജന് കണ്ടത്. ഹൈവേ കണ്ണന്, ആറ്റുകാല്‍ ഉണ്ണി എന്നീ ഗുണ്ടകള്‍ക്കൊപ്പമാണ് രാജന്, മേനാജിന്റെ വീട്ടില്‍ ചെന്നത്.
സിബിഐയ്ക്കുതന്നെ, രാജന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാം; ഫസലിന്റെ ബന്ധുക്കള്‍ക്ക് ഇതിനായി, സിബിഐയ്ക്കു പരാതി നല്‍കാം; കോടതിയെയും സമീപിക്കാം.
ഇങ്ങനെ ജാമ്യം കിട്ടിയ സിപിഎം ഗുണ്ടകള്‍ സാധാരണ ചെയ്യുന്ന പരിപാടിയാണ് രാജനും ചെയ്തത് എങ്കിലും, ഇക്കുറി ചിത്രസഹിതം പിടിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: