കൈ ഉയര്‍ത്താം പ്രതിരോധത്തിനായി; എയ്ഡ്സ് ദിനാചരണം ഇന്ന്

Wednesday 30 November 2016 10:20 pm IST

കണ്ണൂര്‍: കൈ ഉയര്‍ത്താം എച്ച്‌ഐവി പ്രതിരോധത്തിനായി എന്ന മുദ്രാവാക്യവുമായി നടക്കുന്ന എയ്ഡ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം ഏഴിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ഇ.പി ലത അവാര്‍ഡ്ദാനവും പി.കെ.ശ്രീമതി എം.പി എസ്ബിടിയുടെ പഠനസഹായ വിതരണവും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ദിനാചരണ സന്ദേശം നല്‍കും.ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍ രമേശ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ ഡോ.വി.ആര്‍.രാജു, കെഎസ്എസിഎസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജി.അഞ്ജന എന്നിവര്‍ സംസാരിക്കും. ഇന്ന് രാവിലെ 9ന് ബസ് സ്റ്റാന്റ്, കാള്‍ടെക്സ് എന്നിവിടങ്ങളില്‍ ബോധവത്കരണ പ്രദര്‍ശനവും 10ന് കലക്ടറേറ്റ് പരിസരത്ത് റെഡ് റിബണ്‍ അണിയിക്കല്‍, 10.30ന് പഴയ ബസ്സ്റ്റാന്‍ഡില്‍ രക്തദാന ക്യാംപ്, വൈകുന്നേരം 4.30ന് പൊലിസ് ഗ്രൗണ്ട് മുതല്‍ ടൗണ്‍സ്‌ക്വയര്‍ വരെ റാലി എന്നിവയും നടത്തും. 5.30 മുതല്‍ ടൗണ്‍സ്‌ക്വയറില്‍ കലാപരിപാടി, ദീപം തെളിയിക്കല്‍ എന്നിവ നടക്കും. എച്ച്‌ഐവി പ്രതിരോധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരേയും പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജില്ലാ-ഗ്രാമതലങ്ങളില്‍ വിവിധ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.