പാനൂര്‍: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല തിരികെനല്‍കി യുവമോര്‍ച്ച നേതാവ് മാതൃകയായി. അണിയാരം ശിവക്ഷേത്രത്തില്‍ ഇന്നലെ തൊഴാന്‍ വന്നപ്പോഴാണ് യുവമോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി വി.പി.സാജേഷിനു സ്വര്‍ണ്ണമാല കളഞ്ഞുകിട്ടിയത്. ഉടനെ ക്ഷേത്രം സെക്രട്ടറി ജസീന്ദ്രനെ ഏല്‍പ്പിച്ചു. പ്രദേശവാസിയായ ഡോ.രവീന്ദ്രന്റെ പേരമകളുടെ മാലയായിരുന്നൂവെന്ന് അന്വേഷണത്തില്‍ ബോധ്യമായതിനെത്തുടര്‍ന്ന് ഉടമസ്ഥരെ ഏല്‍പ്പിച്ചു. നാട്ടുകാരും ക്ഷേത്രഭാരവാഹികളും യുവാവിനെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: