പയ്യാവൂര്‍: സമൃദ്ധി സ്വാശ്രയ സംഘാംഗങ്ങളുടെ നേതൃത്വത്തില്‍ ചന്ദനക്കാംപാറയിലെ ചാപ്പക്കടവ് മാവുംന്തോട് പുഴ പ്ലാസ്റ്റിക്ക് വിമുക്തമാക്കല്‍ പ്രവൃത്തി ഫാദര്‍ ജോയി കൊച്ചുപാറ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്തംഗം സജന് വെട്ടുകാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു തോമസ് കോവാട്ട്, ഫ്രാന്‍സീസ് കളപ്പുര എന്നിവര്‍ പ്രസംഗിച്ചു. പുഴ ശുചീകരണ യജ്ഞത്തിന് ഫിലിപ്പ് പ്ലാത്തോട്ടം, ചാണ്ടി കോയിക്കല്‍, തോമസ് കളപ്പുര, കുഞ്ഞമ്പു മല്ലിശേരി, ചാക്കോ ചെമ്പകശേരി, ജോസഫ് വട്ടോലില്‍, പി.സോജന്, ജോഷി തേക്കുംകാട്ടില്‍ ജോസഫ് കല്ലിങ്കമാക്കല് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: