ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് സംസ്ഥാന സമ്മേളനം സമാപിച്ചു

Wednesday 30 November 2016 10:20 pm IST

കണ്ണൂര്‍: വാടക സാധന വിതരണമേഖലയിലെ സംഘടനയായ കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ഏഴാം സംസ്ഥാന സമ്മേളനം കണ്ണൂരില്‍ സമാപിച്ചു. ഇന്നലെ രാവിലെ നടന്ന വനിതാസംഗമം കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എ.പി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.പി.ഇന്ദിര, അസോസിയഷന്‍ വനിതാ വിങ് പ്രസിഡന്റ് കുല്‍സു, സുനിത അബൂബക്കര്‍, തമിഴ്‌നാട് സേ്റ്ററ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി മണിമാരന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബബന്ധത്തില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ മന:ശാസ്ത്ര വിദഗ്ധന്‍ ഡോ. കെ.വി.ശശിധരന്‍ ക്ലാസെടുത്തു. തുടര്‍ന്ന് നടന്ന കുടുംബസംഗമം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. വെല്‍ക്കം ബാബു അധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് ജയരാജ് വാര്യര്‍ മുഖ്യാതിഥിയായി. ശിവപ്രസാദ് കൊല്ലം, സലീം മുരിക്കുംമൂട്, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് കലാപരിപാടികളോടെ മൂന്നുദിവസത്തെ സമ്മേളനം സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.