കോട്ടയം: കേരളാ ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച കളക്ട്രേറ്റ് മാര്‍ച്ചും കൂട്ടധര്‍ണ്ണയും നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈദ്യുതി-വയറിംഗ് മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതാക്കി ഇലക്ട്രിക്കല്‍ കോണ്‍ ട്രാക്ട് സംവിധാനം നിര്‍ത്തലാക്കുന്നതിനുവേണ്ടി കെഎസ്ഇബിയുടെ പുതിയ അപേക്ഷാവിതരണത്തിനെതിരെയാണ് പ്രതിഷേധം. ഗാന്ധിസ്ക്വയറില്നിന്നും രാവിലെ 11ന് പ്രതിഷേധമാര്‍ച്ച് ആരംഭിക്കും. ധര്‍ണ്ണ അസോസിയേഷന് സംസ്ഥാന സംഘടനാ സെക്രട്ടറി ജയിംസ് ജോസഫ് ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ എന്‍.കെ. രാജപ്പന്, ജയിംസ് ജോസഫ്, റെജി ജെയിംസ്, ബിനു വാഴയില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: