കൊയിലാണ്ടി: യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണം ഇന്ന് കൊയിലാണ്ടിയില്‍ നടക്കും. വൈകീട്ട് നാലിന് ചെങ്ങോട്ടുകാവ് മേല്‍പാലത്തിന് സമീപത്തു നിന്നും ആരംഭിക്കുന്ന ബഹുജന റാലി കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റിന് സമീപം സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്. പ്രഫുല്കൃഷണന്, ഉപാധ്യക്ഷന്‍ കെ.ടി. വിബിന്, ജില്ലാ അധ്യക്ഷന്‍ പ്രബീഷ് മാറാട് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: