ഭിന്നശേഷിക്കാരായ സഹോദരങ്ങള്‍ക്ക് വീടൊരുക്കി കാമ്പസ് ഹയര്‍ സെക്കന്ററി എന്‍എസ്എസ് യൂണിറ്റ്

Thursday 1 December 2016 10:10 am IST

കോഴിക്കോട്: ചേവായൂര്‍ മെഡിക്കല്‍ കോളജ് കാമ്പസ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന ഹരികൃഷ്ണന്‍, ഹരിപ്രിയ എന്നീ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് വേണ്ടി സ്‌കൂള്‍ നാഷണല്‍ സര്‍ വീ സ് സ്‌കീം നിര്‍മ്മിക്കുന്ന വീ ടിന്റെ പണിപൂര്‍ത്തിയായി. ജന്മനാ കണ്ണിന് കാഴ്ചയില്ലാത്ത സഹപാഠികളുടെ കുടുംബത്തിന് വേണ്ടി 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് 1300 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ താഴെപടനിലത്ത് എന്‍എസ്എസ് യൂണിറ്റ് പണി കഴിപ്പിച്ചിട്ടുള്ളത്. മക്കളുടെ ചികിത്സയ്ക്ക് വേണ്ടി ഭീമമായ സംഖ്യ ചെലവഴിച്ചതിനാല്‍ സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കാതെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു അനില്‍കുമാറും ഭാര്യ നിഷയും മക്കള്‍ക്കൊപ്പം. സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് കുടുംബത്തിന് താങ്ങും തണലുമാകുകയാണ്. ഹയര്‍സെക്കന്ററി ക്ലാസിലെ 600 കുട്ടികള്‍ പതിനഞ്ചായിരത്തിലധികം പേരെ നേരില്‍ കണ്ട് സംഭാവനകള്‍ സ്വീകരിച്ചാണ് വീട് നിര്‍മ്മാണത്തിനുള്ള ഫണ്ട് സ്വരൂപിച്ചത്. 'സഹപാഠിക്കൊരു സ്‌നേഹവീട്' എന്ന പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നാളെ നടക്കും. രാവിലെ 9ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ താക്കോല്‍ദാനം നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് ഡോ. എം.കെ. മുനീര്‍ എംഎല്‍എ പങ്കെടുക്കും. വീടിന്റെ രേഖകള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എന്‍. അമ്പിളി കുടുംബത്തിന് കൈമാറും. കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വീട് നിര്‍മ്മാണത്തിന് കൂടുതല്‍ തുക സമാഹരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ഉപഹാരങ്ങള്‍ വിതരണം ചെയ്യും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുരേഷ് എം.പി., കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോ ദ് പടനിലം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷമീന വെള്ളക്കാട്ട്, എന്‍എസ്എസ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എ. സുബൈര്‍കുട്ടി, ഹയര്‍ സെക്കന്ററി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജയ ശ്രീ എസ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിന് ആശം സ നേരും. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ.എന്‍. അമ്പിളി ചെയര്‍പേഴ്‌സ ണും കോയട്ടി വെള്ളക്കാട്ട് ജനറല്‍കണ്‍വീനറുമായ കമ്മറ്റിയാണ് വീട് നിര്‍മ്മാണത്തി ന് നേതൃത്വം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.