കളക്‌ടേറ്റ് മാര്‍ച്ച് നാളെ

Thursday 1 December 2016 11:25 am IST

കൊല്ലം: പുതിയ വൈദ്യുത അപേക്ഷാഫോം ഇറക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക്. വയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലൈസന്‍സ് വേണ്ടെന്ന രീതിയിലാണ് അപേക്ഷാഫോം പരിഷ്‌കരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വൈദ്യുതകണക്ഷന്‍ നല്‍കുന്ന നടപടി സുതാര്യമാക്കുകയാണെന്ന പേരിലാണ് അംഗീകൃത വയര്‍മാന്‍മാര്‍ക്ക് വിനയാകുന്ന അപേക്ഷ പുറത്തിറക്കിയിരിക്കുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഏതെങ്കിലും ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ പേരും നമ്പരും മാത്രമാണ് പുതിയ അപേക്ഷയിലെ ആവശ്യം. ഇത് ലൈസന്‍സ് ഇല്ലാത്തവരുടെ കടന്നുകയറ്റത്തിന് വഴിവെക്കും. ഗുണമേന്മയില്ലാത്ത സാമഗ്രികള്‍ വയറിങിന് ഉപയോഗിക്കുന്നതിനും അപകടങ്ങള്‍ വരുത്തിവെക്കുന്നതിനും കാരണമാകും. സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് നാളെ സംഘടനയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് മാര്‍ച്ച് നടത്തും. വിപുലമായ പ്രക്ഷോഭത്തിന് 9, 10 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം രൂപം നല്‍കും. പത്രസമ്മേളനത്തില്‍ സി.ശ്രീകുമാര്‍, ജി.ഗിരീഷ്, കെ.ശശിധരന്‍പിള്ള, കെ.ഓമനക്കുട്ടന്‍, സുന്ദരേശന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.