പാനൂര്‍(കണ്ണൂര്‍): യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ 17ാം ബലിദാന ദിനത്തില്‍ മാക്കൂല്‍പീടികയിലെ സ്മൃതി മണ്ഡപത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സാംഘിക്കും നടന്നു.
വിദ്യാനികേതന്‍ ദക്ഷിണക്ഷേത്രീയ സംഘടനാസെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍ സാംഘിക്കില്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് പാനൂര്‍ താലൂക്ക് സംഘചാലക് എന്‍.കെ. നാണു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു
ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാര്‍, ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി. സുരേഷ്ബാബു, പ്രാന്തീയ കാര്യകാരി അംഗം വത്സന് തില്ലങ്കേരി, വിഭാഗ് കാര്യവാഹ് വി. ശശിധരന്, വിഭാഗ് സഹകാര്യവാഹ് തമ്പാന്, വിഭാഗ് പ്രചാരക് ഗിരീഷ്, ജില്ലാകാര്യവാഹ് കെ. പ്രമോദ്, കെ.സി. വിഷ്ണു, കെ.ബി. പ്രജില്‍, വി.പി. ഷാജി, ടി. രാജശേഖരന്, കെ. സജീവന്, ടി.പി. സുരേഷ്ബാബു, എന്‍.പി. ശ്രീജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജയപ്രകാശ്, വൈസ്പ്രസിഡണ്ട് ബിജുഎളക്കുഴി, ജില്ലാപ്രസിഡണ്ട് കെ.പി.അരുണ്‍, ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, സെല്‍ കോഓര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത്, ദേശീയ സമിതി അംഗങ്ങളായ പികെ. വേലായുധന്, എ.പി. പത്മിനി ടീച്ചര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: