കോഴിക്കോട്ട് പിഞ്ചുകുഞ്ഞിനെ അച്ഛന്‍ വിറ്റു

Thursday 1 December 2016 4:50 pm IST

കോഴിക്കോട്: ചക്കുംകടവില്‍ കുഞ്ഞിനെ അച്ഛന്‍ വിറ്റു. 12 ദിവസം പ്രായമായ ആണ്‍ കുഞ്ഞിനെയാണ് മാറാട് സ്വദേശി മിഥുന്‍ വിറ്റത്. മിഥുനെതിരെ പന്നിയങ്കര പോലീസ് കേസെടുത്തു. അമ്മയുടെ അറിവോടെയാണ് അച്ഛന്‍ കുട്ടിയെ വിറ്റത്. കുട്ടിയെ വിറ്റ സംഭവം നാട്ടുകാരാണ് പന്നിയങ്കര പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ വീണ്ടെടുക്കുകയും ചൈല്‍‌ഡ് വെല്‍‌ഫയര്‍ സമിതിയെ ഏല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ എഴുപത്തിയഞ്ചാം വകുപ്പ് പ്രകാരമാണ് കെസെടുത്തിരിക്കുന്നത്. കുട്ടിയെ നോക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് വിറ്റതെന്നാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. ഇവര്‍ക്ക് മൂന്ന് കുട്ടികള്‍ വേറെയുണ്ട്. ബീച്ച് റോഡില്‍ താമസിക്കുന്ന ഒരു കുടുംബത്തിനാണ് കുട്ടിയെ വിറ്റത്. എത്ര രൂപയ്ക്കാണ് കുട്ടിയെ വിറ്റതെന്ന കാര്യം അന്വേഷണത്തിന് ശേഷം മാത്രമേ പറയാന്‍ കഴിയൂവെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.