സിപിഎം അസ്തമിക്കുന്നതിന് മുന്‍പുള്ള ആളിക്കത്തലില്‍ : വി.വി.രാജന്‍

Thursday 1 December 2016 9:45 pm IST

യുവമോര്‍ച്ച സം സ്ഥാന സെക്രട്ടറി അഡ്വക്കറ്റ് ശിഖ പരിപാടി ഉദ്ഘാടനം ചെയ്യുന്നു  മാനന്തവാടി :കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാര്‍കിസ്റ്റ്പാര്‍ട്ടി അസ്തമിക്കുന്നതിന് മുന്‍പുള്ള ആളിക്കത്തലിലാണെന്ന് ബിജെപി ഉത്തരമേഖല അദ്ധ്യക്ഷന്‍ വി.വി.രാജന്‍. മാനന്തവാടിയില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്ത് ബാലറ്റിലൂടെ അധികാരത്തില്‍വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് ഇഎംഎസ്. അതുപോലെ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരെ കല്ലെറിഞ്ഞുകൊല്ലുന്നു. കമ്മ്യൂണിസ്റ്റ് പ്രതിമകള്‍ തച്ചുടക്കുന്നു. ബംഗാളിലെ തുടര്‍ച്ച കേരളത്തിലും ആവര്‍ത്തിക്കുന്നു. ബംഗാളിലെ നേതാക്കളെ തൂത്തെറിഞ്ഞപോലെ കേരളത്തിലെ നേതാക്കളെയും തൂത്തെറിഞ്ഞുകൊണ്ടിരിക്കുന്നു. ഭയപ്പെടുത്തി ഭരിക്കുകയെന്ന സിപിഎം തന്ത്രം കേരളത്തില്‍ വിലപോവില്ല. കണ്ണൂരില്‍ മാത്രം 90ല്‍ അധികം ബിജെപിപ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍ വകവരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇവരാരും മുതലാളിത്തതിനെതിരായിരുന്നില്ല. മരിച്ചുവീണതെല്ലാം സാധാരണ കൂലിതൊഴിലാളികളായിരുന്നു. നായ്ക്കളുടെ വിവേകമെങ്കിലും സിപിഎം കാണിക്കണമെന്നും അദ്ദേഹം ഓര്‍മ്മപെടുത്തി. ജീവിച്ചിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെക്കാള്‍ ബലിദാനിയായ ജയകൃഷ്ണന്‍ മാസ്റ്ററെ സിപിഎം ഭയക്കുന്നു. സിപിഎമ്മില്‍ വിവേകമുള്ളവര്‍ കുറവാണെന്നും സൈദ്ധാന്തികമായി അപൂര്‍ണ്ണവും പ്രയോഗത്തില്‍ ആപത്ക്കരവുമായ പാര്‍ട്ടിയാണ് സിപിഎമ്മെന്നും യുവമോര്‍ച്ച സം സ്ഥാന സെക്രട്ടറി അഡ്വക്കറ്റ് ശിഖ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഠേഗ്ഡിജി പ്രസ്താവിച്ചതുമുതല്‍ മുപ്പത് കൊല്ലം കൊണ്ട് സിപിഎം നാമാവശേഷമാകുമെന്നും അവര്‍ പറഞ്ഞു. യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍പ്രം അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് സജി ശങ്കര്‍, പള്ളിയറ രാമന്‍, പി.സി.മോഹനന്‍, ലക്ഷ്മി കക്കോട്ടറ, പി.ജി.ആനന്ദ്കുമാര്‍, കെ.മോഹനന്‍, കൂട്ടാറ ദാമോദരന്‍, ഇ. പി.ശിവദാസന്‍, വി.മോഹനന്‍, ശാന്തകുമാരി, കെ.ശ്രീനിവാസന്‍, വി.കേശവുനുണ്ണി, പാലേരി രാമന്‍, പ്രശാന്ത് മലവയല്‍, അജീഷ്, അരുണ്‍, കണ്ണന്‍ കണിയാരം, ജിതിന്‍ ഭാനു തുടങ്ങിയവര്‍സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.